സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. റിയയുടെ മൊഴികള്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍
നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയോട് (എന്‍.സി.ബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോള്‍ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നത്. സാറ അലിഖാന്,രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന് മുകേഷ് ഛബ്ര തുടങ്ങി
പതിനഞ്ചോളം പേരുകളാണ് റിയ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബോളിവുഡിലെ 80 ശതമാനത്തോളം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്.റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്തേക്കും. മുന്‍പ് റിയയുടെ ഫോണില്‍ ലഹരിയുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. റിയ താന്‍ ലഹരി ഉപയോഗിക്കുന്നില്ലെന്ന് വാദിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. വരുംദിവസങ്ങളിലും ബോളിവുഡിനെ വിവാദത്തിലാക്കുന്ന നടപടികളാകും ഉണ്ടാകുക. അന്തരിച്ച നടന് സുശാന്ത് സിംഗിന്റെ പിതാവും ആത്മഹത്യാപ്രേരണകുറ്റം ചുമത്തി റിയയ്ക്കെതിരെ പരാതി നല്‍കിയിയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് റിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടക്കുന്ന അന്വേഷണത്തിലാണ് റിയ ചക്രബര്‍ത്തി നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
