കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിഹാന എന്ന പോപ് ഗായിക. കർഷക സമരവുമായ് ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ റിപ്പോർട്ട് പോസ്റ്റ് ചെയ്തായിരുന്നു കർഷകർക്ക് ഗായിക പിന്തുണ പ്രഖ്യാപിച്ചത്. പോലീസുമായുള്ള സംഘർഷം കണക്കിലെടുത്ത് ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത യോടൊപ്പം # Farmers protest എന്ന ടാഗും “എന്തു കൊണ്ടാണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് ” എന്ന ചോദ്യവും റിഹാന ട്വിറ്ററിലൂടെ പങ്കുവെച്ചു.
കാർഷിക നിയമം റദ്ദാക്കണമെന്ന ആവശ്യവുമായി രണ്ടു മാസത്തിലേറെയായ് കർഷകർ സമരം ചെയ്യുന്നുവെങ്കിലും ഇതുവരെയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.
വിഷ്ണു ഗോപാൽ ടി.വി