തിരുവനന്തപുരം : തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്.ഈ രണ്ടു പേരും പരീക്ഷയെഴുതിയത് കൺടൈന്മെന്റ് സോണായ തൈക്കാടും കരമനയുമുള്ള ആയിരങ്ങൾ എത്തിച്ചേർന്ന കേന്ദ്രങ്ങളിലാണ്. പ്രതിരോധത്തിനായുള്ള സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയത് അധികാരികൾ നോക്കിനിന്നു.
ട്രിപ്പിൾ ലോക്ഡൗണിലും തലസ്ഥാനത്ത് കൂടുതൽ കേസുകൾ വന്നത് നാണക്കേടാണെന്ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനയോഗത്തിൽ പറഞ്ഞത്.എന്നാൽ ഇതേ മുഖ്യമന്ത്രിയും സർക്കാരുമാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷ മാറ്റി വെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോവിഡ് വ്യാപനകാലത്ത് KEAM നടത്തണമെന്ന് വാശിപിടിച്ചത്.
കേരള സർക്കാർ ‘കോവിഡിന്റെ വ്യാപാരികളാണ്’ എന്ന രാഷ്ട്രീയ വിശേഷണത്തിന് ഞാൻ മുതിരുന്നില്ല, പക്ഷേ നിങ്ങളുടെ വികലമായ തീരുമാനങ്ങൾ കാരണം ഒരു നഗരവും ഇവിടുത്തെ ജനങ്ങളും ആശങ്കയുടെ മുൾമുനയിലാണ്. ഇത് സർക്കാരിന് ഒഴിവാക്കാമായിരുന്നു എന്ന് ശബരി കൂട്ടിച്ചേർത്തു.