ലൈഫ് മിഷൻ ക്രമക്കേടുകളിൽ സർക്കാർ ഉരുണ്ടുകളിയെയും ഇരട്ടത്താപ്പിനെയും കണക്കിന് കളിയാക്കുകയാണ് വി ഡി സതീശൻ എം എൽ എ .

റെഡ് ക്രസന്റും യുണീ ടാക്കും തമ്മിൽ നടന്ന വിവാദ ഇടപാടിൽ സർക്കാരിനോ ലൈഫ് മിഷനോ യാതൊരു പങ്കുമില്ലെന്നായിരുന്നു സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇവർ 4.25 കോടി രൂപ കോഴയായി കൈമാറിയെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സി ബി ഐ ഫയൽ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോയ സർക്കാർ യുണിടാക്കിനെതിരെയോ റെഡ്ക്രസന്റിനെതിരെയോ കേസെടുക്കാൻ സി ബി ഐക്ക് അധികാരമില്ലെന്ന വിചിത്രമായ വാദം ഉയർത്തിയിരിക്കുകയാണ് !!!
മടിയിൽ കനമില്ലാത്തവരുടെ ധൈര്യം അപാരം തന്നെ !!!