പ്രസിദ്ധ പ്രസിദ്ധീകരണ സ്ഥാപനമായ “സത്യഭാമ ഗ്ലോബല്‍” പ്രസിദ്ധീകരിച്ച, ശ്രീ.മോഹന്‍ലാല്‍ആദിത്യ രചിച്ച “ശ്രീക്കുട്ടിയുടെ പാട്ടുപെട്ടി” എന്ന ബാലസാഹിത്യകൃതിയുടെയും ശ്രീ.സുധീര്‍ ജയിംസ് രചിച്ച “എയിം അറ്റ് ദി സ്റ്റാര്‍സ്” (Aim at the stars) എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിന്‍റെയും പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ വച്ച് കേരള ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ.ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. അഡ്വക്കറ്റ് ജനറല്‍ ശ്രീ.കെ.പി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് സാംസ്ക്കാരിക സമ്മേളനവും നടന്നു.


“സത്യഭാമ ഗ്ലോബല്‍” ഉടമ സാഹിത്യരത്നം ശ്രീ.ചെറമംഗലം ശിവദാസ് സ്വാഗതവും, ഗ്രന്ഥകര്‍ത്താവ് ശ്രീ.മോഹന്‍ലാല്‍ ആദിത്യ നന്ദിയും പറഞ്ഞു.