ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി,
തർക്കപരിഹാരത്തിനു സുപ്രീം കോടതി നാലംഗ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി .പക്ഷെ വിദഗ്ധ സമിതിയുമായി സഹകരിക്കില്ല എന്ന് സമരക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു .സമരം തുടരും എന്നും കർഷകസംഘടനകൾ അറിയിച്ചു .കോടതി നിശ്ചയിച്ച സമിതി അംഗങ്ങൾ സർക്കാർ അനുകൂലികളെന്നു സമരക്കാർ ആരോപിക്കുന്നു .താങ്ങുവില തുടരും എന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് .
തർക്കപരിഹാരത്തിനു വേണ്ടി ഇടപെട്ട സുപ്രീം കോടതി കേന്ദ്ര സർക്കാരിനായി ഇടപെട്ടു എന്നാണ് പ്രതിപക്ഷ ആരോപണം .വിദഗ്ധ സമിതി അംഗങ്ങളെ തീരുമാനിച്ചത് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ആണ് എന്ന് സംശയിക്കുന്നതായും പ്രതിപക്ഷ കക്ഷികൾ പറയുന്നു .