സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ പിടിയിലായതിനു തൊട്ടുപിന്നാലെ വിവാദങ്ങളും ഉയർന്നുകഴിഞ്ഞു . ലോക്ക് ഡൗൺ കാലത്ത് എങ്ങനെ സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ ബംഗളൂരുവിലെത്തി എന്നത് വീണ്ടും സംസ്ഥാന സർക്കാരിനെ പ്രശ്നത്തിലാക്കുന്നു .നിരവധി ചോദ്യങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ ഉയർത്തുന്നത്.
അറസ്റ്റ് ചെയ്തത് ബംഗളുരുവിലെങ്കിൽ , ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഇവർ എങ്ങിനെ അതിർത്തി കടന്ന് പോയി ?
ഇന്നലെ വരെ കൊച്ചിയിലെങ്കിൽ കണ്ടെത്താൻ എന്ത് കൊണ്ട് പോലീസ് ശ്രമിച്ചില്ല ?
കാണാതായിട്ട് 7 ദിവസമായിട്ടും ഒരു അന്വേഷണ ടീമിനെ പോലും പ്രഖ്യാപിക്കാതെ എന്തിന് ഇന്ന് വരെ കാത്തിരുന്നു ?
എന്ത് കൊണ്ട് സ്വപ്‌നയുൾപ്പടെ ഉള്ളവരുടെ കോൾ ലിസ്റ്റോ ലൊക്കേഷനോ പോലും പരിശോധിചില്ല ?
ആരാണ് സ്വപ്നയുടെ സംരക്ഷകൻ ?
ഷാഫിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ മറുപടി നൽകാൻ ഭരണകൂടത്തിനോ ന്യായീകരണ തൊഴിലാളികൾക്കോ നല്കാനാകുമോ ?
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കൂട്ട് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എന്ന വിമർശനമുയർത്തി ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് ‘പ്രൊട്ടസ്റ്റ് സ്‌ക്വയർ’ എന്നപേരിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു .
എറണാകുളം : സ്വർണ്ണ കള്ളക്കടത്തുകാരോട് സാമൂഹികവും , ശാരീരികവും ,സാമ്പത്തികവും , നിയമപരവുമായ അകലം പാലിക്കേണ്ടിയിരുന്നവർ , അത് ചെയ്തിരുന്നുവെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ല . എൻ.ഐ.എ കേസെടുത്ത സാഹചര്യം യുഡിഎഫ് ഭരണത്തിലായിരുന്നെങ്കിൽ ഡിവൈഎഫ്ഐക്കാർ കേരളത്തിൽ കലാപം നടത്തുമായിരുന്നു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ട് നിൽക്കുമ്പോൾ പ്രതിഷേധം പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
#Protest_Square – #സമര_ചതുരം