പത്തരമണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായ ശേഷം എം ശിവശങ്കർ പുറത്തിറങ്ങി .പക്ഷെ ഇത് ക്ലീൻ ചിറ്റല്ല എൻ ഐ എ നൽകിയിരിക്കുന്നത് എന്നതാണ് സൂചന .മൊഴികളിലെ വൈരുധ്യം എൻ ഐ എ പരിശോധിക്കും .ഏതായാലും തൽക്കാലത്തേക്ക് എം ശിവശങ്കരനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആശ്വസിക്കാം .എൻ ഐ എ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും എന്നാണറിയുന്നത് .ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായ ഉടനെ അദ്ദേഹത്തിന്റെ ഒരു ബന്ധു ശിവശങ്കരൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും വസ്ത്രങ്ങളും ബാഗുകളും എടുത്ത് കടവന്ത്രയിലുള്ള എൻ ഐ എ ഓഫീസിലെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി .മാധ്യമ പ്രവർത്തകരോട് ഒന്നും പ്രതികരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല .അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു . ഇനി നോട്ടീസ് കിട്ടുന്ന മുറയ്ക്കാണ് എം ശിവശങ്കറിന് വീണ്ടും എൻ ഐ എക്കു മുൻപാകെ വരേണ്ടി വരുന്നത് .
മറ്റു പ്രതികളെ വീണ്ടും ചോദ്യം ചെയ്യും .ശിവശങ്കറിന്റെ മൊഴികൾ വിശദമായി എൻ ഐ എ വീണ്ടും പരിശോധിക്കും .സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി സരിത്തിന്റെയും എം ശിവശങ്കരന്റെയും അഭിഭാഷകൻ ഒരേ ആളായത് എൻ ഐ എ ഉദ്യോഗസ്ഥർ ഗൗരവമായാണ് കാണുന്നത് .