പാർലമെന്റിന്റെ അർബൻ ഡെവലപ്മെന്റ് സ്റ്റാഡിംഗ്കമ്മിറ്റി പാലമെന്റ് ഹൗസിൽ ചേരുകയും ആഗ്രാ സ്മാർട്ട്സിറ്റി ; കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഈ കമ്മറ്റിയിലെ അംഗം കൂടിയായ ഹൈബി ഈഡൻ എം.പിയുടെ നിർദ്ദേശിച്ചതിനനുസരിച്ചാണ് കൊച്ചിൻ സ്മാർട്ട്മിഷൻ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രീ ജഗതാംബികപാൽ അദ്ധ്യക്ഷനായിട്ടുള്ള കമ്മിറ്റി നിർദേശിക്കപ്പെട്ടത്. ആദ്യ ഘട്ടം അനുവദിക്കപ്പെട്ടതിൽ ആദ്യത്തെ ഇരുപതിൽ 5-)o സ്ഥാനമായിരുന്നു കേരളത്തിന്റെത് ഇപ്പോൾ 37 ആണ്. ആദ്യ ഘട്ടത്തിന്റെ സമയം 2020 ൽ അവസാനിക്കുകയാണ് പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നും കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലും, പദ്ധതികളുടെ മെല്ലെ പോക്കിലും കമ്മറ്റി അദ്ധ്യക്ഷൻ അതൃപ്തി അറിയിച്ചു.
സി.എസ്.എം.എൽ, സി ഇ ഒ അൽപേഷ് കുമാറും,പ്രിൻസിപ്പൽ സെക്രട്ടറിയും അടുത്ത യോഗത്തിൽ ഹാജരകണമെന്നും അവശ്യപ്പട്ടു. സ്മാർട്ട് സിറ്റി മിഷന്റെ പ്രധാന പദ്ധതികളായ എറണാകുളത്തെ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം, എറണാകുളം മാർക്കറ്റിന്റെ നവീകരണം (100 കോടി), ബ്യോഡ് വേ പൈത്യക സംരക്ഷണം (10 കോടി) മട്ടാഞ്ചേരി – ഫോർട്ട് കൊച്ചി സ്വീവറേജ് പദ്ധതി (166 കോടി) ഇവയ്ക്കൊന്നും കാര്യമായ നടപടികൾ അധികൃതരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. എറണാകുളത്തിന്റെ സ്വപ്ന പദ്ധതികളായ ഇവ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്മാർട്ട് സിറ്റി മിഷൻ ധ്രുതഗതിയിൽ കൈക്കൊള്ളണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.