ഡൽഹി : നേതൃത്വ മാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയ നേതാക്കളെ വിമർശിച്ചു രാഹുലും സോണിയയും സംസാരിച്ചത് കോൺഗ്രസ് രാഷ്ട്രീയത്തെ ദേശീയ തലത്തിൽ ചൂട് പിടിപ്പിച്ചു . .കത്തെഴുതിയവർ ബി ജെ പിയെ സഹായിക്കുന്ന നിലപാടാണെടുത്ത് എന്നും വിമർശനമുണ്ടായി .കത്തെഴുതിയ നേതാക്കളിൽ പ്രമുഖരായ ഗുലാം നബി ആസാദും കപിൽ സിബലും ഉടക്കിയതോടെ രാഹുൽ നിലപാട് മാറ്റി .ബി ജെ പി യെ സഹായിച്ചു എന്ന് തെളിയിച്ചാൽ എം പി സ്ഥാനം രാജി വയ്ക്കാം എന്ന് ഗുലാം നബി ആസാദ് അറിയിച്ചു .രാഹുലിനെതിരെ കപിൽ സിബലിന്റെ പ്രതികരണവുമുണ്ടായി .ബി ജെ പിയുമായി രഹസ്യ ധാരണ എന്ന രാഹുലിന്റെ പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത് .തുടർന്ന് രാഹുൽ നിലപാട് മാറ്റി ബി ജെ പിയെ സഹായിക്കുന്ന നിലപാട് നേതാക്കൾ എടുത്തു എന്ന് പറഞ്ഞിട്ടില്ല,കുറ്റപ്പെടുത്തിയിട്ടില്ല എന്ന വിശദീകരണവുമായി രാഹുൽ എത്തിയതോടെ നേതാക്കൾ തണുത്തു സിബൽ രാഹുലിനെതിരായ ട്വീറ്റ് നീക്കം ചെയ്തു .ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു എന്ന് സോണിയ അറിയിച്ചു . സോണിയ സ്ഥാനമൊഴിയരുതെന്നു മൻമോഹൻ സിങ്ങും എ കെ ആന്റണിയും ആവശ്യപ്പെട്ടു .
ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഒരു വർഷത്തിലേറെ കോൺഗ്രസിനെ നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം അധ്യക്ഷ സ്ഥാനം രാഹുൽ ഉപേക്ഷിച്ചിരുന്നു .ഒരു പകരം സംവിധാനം എന്ന നിലയ്ക്കാണ് സോണിയ താൽക്കാലിക അധ്യക്ഷയായത്. അനാരോഗ്യം കാരണം വേണ്ട രീതിയിൽ സോണിയക്ക് പ്രവർത്തിക്കാൻ കഴിഞ്ഞില്ല ,എന്നിരുന്നാലും തന്നാൽ കഴിയും വിധമെല്ലാം അവർ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ട് പോയി . മോദിയുടെ രണ്ടാം വട്ട ഭരണത്തിന്റെ തുടക്കം മുതൽക്കേ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ രാജ്യം കണ്ടു .പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ കോൺഗ്രസ് മുന്നിൽ നിന്നു .
അന്യ സംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ തിരിച്ചു നാട്ടിലെത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാത്ത അവസരത്തിൽ സോണിയ കോൺഗ്രസിനെ കൊണ്ട് ആ പാവങ്ങളെ സഹായിച്ചു . മധ്യപ്രദേശിൽ ജ്യോതിരാദിത്യയുടെ വിമത നീക്കവും ബി ജെ പിയിലേക്കുള്ള കൂടുമാറ്റവും സംസ്ഥാന ഭരണം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി . രാജസ്ഥാനിലെ സച്ചിൻ പൈലറ്റ് നടത്തിയ അട്ടിമറിശ്രമം ഹൈക്കമാൻഡിന്റെ ഇടപെടൽ കൊണ്ടൊന്നുമല്ല പൊളിക്കാനായത് എന്നിരുന്നാലും നേട്ടമായി പറയാവുന്നതാണ് .