പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ തൽസ്ഥാനത്തു തുടരാൻ സോണിയയോടാവശ്യപ്പെട്ടു കൊണ്ടുവന്ന പ്രവർത്തക സമിതി പ്രമേയം അനുസരിച്ചാണ് ഈ തീരുമാനം .
അടുത്ത വർഷം ആദ്യം എ ഐ സി സി സമ്മേളനം നടത്താൻ ഉള്ള തീരുമാനവും പ്രവർത്തകസമിതി കൈകൊണ്ടു . അതിലേക്കായി ഒരുക്കങ്ങൾ ഉടനെ തുടങ്ങും . കോൺഗ്രസിലെ നേതൃത്വ പ്രശനം പരിഹരിക്കണമെന്നും സോണിയ ഒഴിയണം എന്ന നിലയിൽ ഇരുപത്തിമൂന്നു പ്രധാന നേതാക്കൾ അയച്ച കത്തിന്മേൽ കത്തയച്ച നേതാക്കൾക്കെതിരെ നടപടി വേണം എന്ന ആവശ്യം സോണിയ നിരാകരിച്ചു .