തിരുവനന്തപുരം : ഇന്ന് കാണുന്ന ദേശീയ പാത റോഡ് വികസനം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മാത്രം ഉണ്ടായതല്ല. നാല്പത് വർഷമായി ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ പദ്ധതി 2009ൽ ഒരു വെല്ലുവിളിയായി ഈ പദ്ധതി ഡോ. ശശി തരൂർ എം പി ആയിരിക്കുമ്പോൾ ഏറ്റെടുത്തു.

2009-2014ൽ ഡോ ശശി തരൂർ എം.പിയുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം അന്നത്തെ യൂ.പി.എ സർക്കാരിന്റെ കാലഘത്തിലാണ് പ്രാരംഭം കുറിച്ചത്. അന്നത്തെ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഗൗരവമായ ചർച്ചകൾ നടന്നതിന്റെ ഫലമായി ദീർഘകാലമായി നാം കാത്തിരിക്കുന്ന ദേശീയ പാതയുടെ മുടങ്ങികിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും, അതിലേക്ക് ഹൈവേ അതോറിറ്റിയിൽ നിന്ന് 1170 കോടി രൂപ നേടിയെടുക്കാനും സാധിച്ചു.

പാത വികസിപ്പിക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ഹൈവേ അതോറിറ്റിക്ക് സമർപ്പിക്കുകയും എതിർപ്പുകളെല്ലാം മറികടന്ന് അവരുടെ അനുമതി നേടി നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാൻ കഴിഞ്ഞു.

കഴക്കൂട്ടം – മുക്കോല പാതയുടെ മാതൃക നാഷണൽ ഹൈവേ അതോറിറ്റിയുടെ പക്കൽ സമർപ്പിച്ച് പ്രാഥമിക അനുമതി നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് നാലുവരി പാതയായ് അതിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കരമന – കളിയിക്കാവിള ദേശീയ പാതയുടെ വീതികൂട്ടുന്നതിനും പുനർനിർമ്മിക്കുന്നതിനായി എന്റെ മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയിൽ നിന്നും സഹായം ലഭ്യമാക്കി.

ഇതിനൊക്കെ പുറമെ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതകളുടെ വികസനത്തിന് ചരിത്രപരമായ 75.53 കോടി രൂപ നേടിയെടുത്തു.

ഒന്നാം ഘട്ടം കഴക്കൂട്ടം – മുക്കോല
നാലുവരി പാതയുടെ ആകെ ദൂരം 26.8  കി.മി

രണ്ടാം ഘട്ടം  – മുക്കോല കാരോട്
നാല് വരി പാതയുടെ ആകെ ദൂരം 15.2 കി.മി

നാഴികക്കല്ലുകൾ
2012 :- ഭൂമി ഏറ്റെടുത്തതിന് 3 (എ) വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധികരിച്ചു
2013 :- ഭൂമി എറ്റെടുക്കാനുള്ള 3 (ഡി) വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധികരിച്ചു
2014 :- ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥർക്കുള്ള നഷ്ട്ടപരിഹാരത്തുക വിതരണം ചെയ്തു

2014 :- ബി.ഓ.റ്റി ടെൻഡറിന്റെ തുടർച്ചയായി ആദ്യത്തെയും രണ്ടാമത്തെയും ഇ പി സി ടെൻഡറുകളുടെ നടപടികൾ പൂർത്തിയാക്കി. 2019ൽ ദേശീയ പാതയുടെ പൂർത്തിയാക്കും വിധം NHAIയുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുകയും ചെയ്തു.
#MPThiruvananthapuram