രണ്ടായിരത്തിപ്പതിനാല് മുതൽ കോൺഗ്രസിൽ പ്രവർത്തിച്ചു വന്നിരുന്ന മുൻകാല തമിഴ് സൂപ്പർ താരം ഖുശ്‌ബു കോൺഗ്രസ് വിട്ടു .അവർ കോൺഗ്രസിൽ നിന്നും രാജി വച്ചു. ഖുശ്‌ബു കോൺഗ്രസ്സ് വിട്ടു ബി ജെ പിയിലേക്കാണ് പോകുന്നത് . കോൺഗ്രസ് ദേശീയ വക്താവ് എന്ന നിലയിൽ കോൺഗ്രസിനെ ശക്തമായി പ്രതിരോധിച്ചു ശ്രദ്ധേയയായ ശേഷമാണ് അവർ പാർട്ടി വിടുന്നത് എന്നത് കോൺഗ്രസിന് ക്ഷീണമാണ് .കഴിഞ്ഞ ഒരു മാസമായി ഖുശ്‌ബു കോൺഗ്രസ്സുമായി അകലം പാലിച്ചു വരികയായിരുന്നു . കേന്ദ്ര സർക്കാരിന്റെ പല തീരുമാനങ്ങളെയും നടി ട്വിറ്ററിലൂടെ പിന്തുണച്ചതും അഭിനന്ദിച്ചതും വലിയ വാർത്തയായി .
സംസ്ഥാന കോൺഗ്രസ്സ് നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസമാണ് അവർ കോൺഗ്രസ്സ് വിടാനുള്ള തീരുമാനത്തിന് പിന്നിൽ. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത് എന്ന് ഖുശ്‌ബു ആരോപിച്ചിട്ടുണ്ട് .ദേശീയ വക്താവ് സ്ഥാനത്തു നിന്നും കോൺഗ്രസ് രാജി വയ്ക്കും മുൻപ് തന്നെ ഖുശ്ബുവിനെ പുറത്താക്കി.
നടനും സംവിധായകനുമായ സുന്ദർ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. തമിഴ്‌നാട്ടിലെ മുൻനിര നടിയും താരവുമായിരുന്ന മുൻപ് ഒരു ഘട്ടത്തിൽ ഖുശ്‌ബുവിന്റെ പേരിൽ ക്ഷേത്രം പോലും നിർമ്മിക്കാൻ ആരാധകർ ഒരുങ്ങിയിരുന്നു .