കേരളത്തിലെ സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന വാർത്തകളാണ് സ്പ്രിൻക്ലർ വിവാദം തലപൊക്കിയതിനു ശേഷം എൽ ഡി എഫ് മുന്നണിക്കുള്ളിലും എന്തിന് സി പി എം പാർട്ടിക്കുള്ളിൽ തന്നെയും ഉയർന്നു വരുന്നത് .കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ രോഗത്തിനെതിരെ പോരാടുമ്പോൾ തന്നെ ഇത്തരമൊരു തിരിച്ചടി ഉണ്ടായത് മോശമായി എന്നണുപൊതുവേയുള്ള വിലയിരുത്തൽ .ഈ മാനക്കേട് വിളിച്ചുവരുത്തിയത് എന്ന അഭിപ്രായക്കാരാണ് കൂടുതൽ .സ്പ്രിൻക്ലർ ഡാറ്റാ കൈമാറ്റത്തിന് മന്ത്രി സഭാ തീരുമാനമൊന്നുമില്ലാത്തതിനാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടുത്തരവാദിത്തമൊന്നും മാറ്റുകക്ഷികൾക്കില്ല എന്നതാണ് പൊതുവികാരം .
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പ് ആണ് പ്രശ്നത്തിൽ പെട്ടിരിക്കുന്നത് എന്നത് മറ്റുള്ളവർക്ക് ആശ്വാസം പകരുന്നു .ഇടതു പാർട്ടികളുടെ ഡാറ്റാ വിഷയത്തിലുള്ള നയത്തിനും നിലപാടുകൾക്കും വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടിരിക്കുന്നത് എന്നതിനാൽ യെച്ചൂരിക്ക് പോലും പിന്തുണയ്ക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത് .നിയമവകുപ്പിന്റെ പരിശോധനനക്കെങ്കിലും വിട്ടിരുന്നെങ്കിൽ ഈ കുഴപ്പങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് കരുതുന്നവരേറെയാണ് . സി പി എം സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചില്ല എങ്കിൽ അത് പ്രതിപക്ഷ വിമർശനങ്ങൾക്ക് കൂടുതൽ കരുത്താകും .
സ്പ്രിൻക്ലർ വിവാദം:സി പി ഐയെ അനുനയിപ്പിച്ചു കൂടെ നിർത്താൻ നീക്കം.
.മുന്നണിയുടെ നേട്ടങ്ങളെക്കാൾ പിണറായിയെ ഉയർത്തിക്കാട്ടിയതാണ് ഇപ്പോഴത്തെ വീഴ്ചയ്ക്ക് ആക്കം കൂട്ടുന്നത് എന്നതാണ് ഇടതുപക്ഷത്തെ തന്നെ നേതാക്കൾ രഹസ്യമായി തമ്മിൽ പറയുന്നത്.