എറണാകുളം : കോവിഡ് രോഗികളുടേതടക്കം ഉള്ള വിവരങ്ങൾ അഥവാ ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു .വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ കൈമാറരുത് .ലഭിക്കുന്ന വിവരങ്ങൾ സ്പ്രിൻക്ലർ മറ്റു കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കരുത് അത്തരത്തിൽ കരാറിൽ വ്യവസ്ഥ വേണം .
കരാർ കാലാവധി കഴിഞ്ഞാൽ സ്പ്രിൻക്ലർ ഡാറ്റാ വിവരങ്ങൾ സർക്കാരിന് തിരിച്ചു കൈമാറണം .പ്രചാരണാവശ്യങ്ങൾക്കായി സ്പ്രിൻക്ലർ സർക്കാരിന്റെ ലോഗൊയോ പേരോ ഉപയോഗിക്കരുത് എന്നത് ഉറപ്പുവരുത്തണം .
കരാർ റദ്ദാക്കാനോ നിർത്തിവയ്ക്കാനോ ഹൈക്കോടതി ഉത്തരവിൽ പറയാത്തതിനാൽ കേരളാ സർക്കാരിനും ആശ്വസിക്കാം . ഇടക്കാല ഉത്തരവ് വന്നതിനു ശേഷം കരാർ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
മൂന്നാഴ്ചയ്ക്കുശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും .സർക്കാരിന് വേണ്ടി മുംബൈയിൽ നിന്നും സീനിയർ അഭിഭാഷകൻ എൻ എസ് നിപ്പാനിയയാണ് ഹാജരായത് .