സിസ്റ്റർ അഭയയുടെ മരണം കഴിഞ്ഞു ഇരുപത്തിയെട്ടു വർഷം കഴിഞ്ഞ് പ്രതികൾ കുറ്റക്കാർ എന്ന് സി ബി ഐ കോടതി കണ്ടെത്തി .
ഫാദർ തോമസ് കോട്ടൂർ കൊലപാതകം ,കൊലപാതകം നടത്തുക എന്ന ഉദ്ദേശിച്ച് അതിക്രമിച്ചു കടക്കൽ , തെളിവ് നശിപ്പിക്കൽ നടത്തി എന്ന് കോടതി കണ്ടെത്തി .
സെഫിക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയിരിക്കുന്നത് .വിധിപ്രസ്താവന കഴിഞ്ഞപ്പോൾ സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു .ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും . അഭയ കൊല്ലപ്പെട്ട ദിനം മോഷണത്തിനായി മഠത്തിൽ എത്തിയ അടയ്ക്കാ രാജു ആയിരുന്നു മുഖ്യ സാക്ഷി .
പ്രതികരിക്കാനില്ല എന്ന് ക്നാനായ കത്തോലിക്കാ സഭ പ്രതികരിച്ചു .