മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ സി എം രവീന്ദ്രൻ നാളെയും എൻഫോഴ്‌സ്‌മെന്റിനു മുന്നിൽ ഹാജരാകില്ല .വിദഗ്ധ ചികിത്സ ആവശ്യമുണ്ട് എന്ന് കാണിച്ചു ആശുപത്രി അധികൃതർ ഇ ഡിക്ക് മെഡിക്കൽ റിപ്പോർട്ട് അയച്ചുകൊടുത്തു .കോവിഡ് അനന്തര ചികിത്സയിലാണ് രവീന്ദ്രൻ.


മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണ് എന്ന വാദവുമായി കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . അന്വേഷണത്തില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ് രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്. സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണം എന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .