ജീവനക്കാർക്ക് അവരിൽ നിന്നും പിടിച്ചെടുത്ത ശമ്പളം തിരിച്ചു നൽകിയില്ലെങ്കിൽ ബുദ്ധിമുട്ടാകും എന്ന നിലയിൽ ജീവനക്കാർ ഒന്നടങ്കം നിലപാടെടുത്തത് ഫലം കണ്ടു .സർക്കാർ ജീവനക്കാരെ വെറുപ്പിക്കുന്നത് ബുദ്ധിയല്ല എന്നതാണ് പൊതുവിൽ ഇടതു നേതാക്കൾ പ്രകടിപ്പിച്ച അഭിപ്രായം .സി പി ഐയുടെ വിഷയത്തിലെ കടും പിടുത്തമാണ് തെറ്റുതിരുത്തൽ നടപടികൾക്ക് കാരണമായത് .
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പിടിച്ചെടുത്ത ശമ്പളം പി എഫിൽ ലയിപ്പിക്കാനാണ് തീരുമാനം .2021 ജൂണിനു ശേഷം ഈ തുക ജീവനക്കാർക്ക് പിൻവലിക്കാം . ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി .തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാർ ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഈ നീക്കം വളരെയധികം വൈകിപ്പോയി എന്നതാണ് ഇടതു യൂണിയൻ നേതാക്കളുടെ അഭിപ്രായം .പിടിച്ചെടുത്ത ശമ്പളം തിരിച്ചു കൊടുക്കുന്നത് കൊണ്ട് എത്രകണ്ട് ഗുണം കിട്ടും എന്ന് അറിയാൻ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടി വരും .