അടിമലത്തുറ കയ്യേറ്റ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് . എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട് . 
സ്വന്തം ചിലവിൽ ഒന്നര ഏക്കർ കയ്യേറി നിർമ്മിച്ച കൺവെൻഷൻ സെന്റർ പള്ളിക്കമ്മറ്റി തന്നെ  പൊളിച്ചു നീക്കണമെന്ന് കാണിച്ചു കളക്ടർ നോട്ടീസ് നല്കിയിരിക്കയാണ് .സർക്കാർ ഇടപെട്ടു പൊളിക്കുകയാണെങ്കിൽ ചിലവാകുന്ന തുക സഭയിൽ നിന്നും  ഈടാക്കും എന്നാണു സൂചന .

തീരദേശ നിയമങ്ങൾ ലംഘിച്ച് പന്ത്രണ്ടേക്കറോളം ഭൂമിയാണ് ലാറ്റിൻ കാത്തോലിക്ക്‌ സഭ അടിമലത്തുറയിൽ കൈയേറിയത് .  പുറമ്പോക്ക്ഭൂമി നൂറിലേറെ പ്ലോട്ടുകളായി തിരിച്ച് പ്ലോട്ട് ഒന്നിന് മത്സ്യത്തൊഴിലാളികളിൽ നിന്നും ഒരുലക്ഷം രൂപ പള്ളിക്കമ്മറ്റി കൈപ്പറ്റി .