മലപ്പുറം :ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തിൽ വാളാഞ്ചേരി മങ്കേരി ദളിത് കോളനിയിൽ പതിനാലുകാരി ആത്മഹത്യ ചെയ്തു .ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു  ദേവിക .വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെടുത്തത് .വീട്ടിലെ മണ്ണെണ്ണ സൂക്ഷിക്കുന്ന കുപ്പിയും മൃതദേഹത്തിന്  സമീപത്തു നിന്നും കണ്ടെടുത്തു .കുട്ടിയുടെ നോട്ട്ബുക്കിൽ  നിന്നും  ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട് .ആത്മഹത്യ കുറിപ്പിൽ “ഞാൻ പോകുന്നു” എന്ന് മാത്രം .
വീട്ടിലെ ടെലിവിഷൻ കേടായിരുന്നു ,സ്മാർട്ട് ഫോണും ഇല്ലായിരുന്നു .ക്ലാസ്സിൽ പങ്കെടുക്കാനാകാത്തതു കുട്ടിക്ക്  കടുത്ത മനോവിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്  
ഇരുമ്പഴിയിൽ പഞ്ചായത്തിലാണ് അതിദാരുണമായ സംഭവം നടന്നിരിക്കുന്നത് .ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാകാത്തതിനാലാണ് വിദ്യാർത്ഥിനി  ആത്മഹത്യ ചെയ്തതെന്ന്  ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ആരോപിച്ചു . വിദ്യാർത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് മലപ്പുറം ഡി ഡി ഇ യോട് വിദ്യാഭ്യാസ മന്ത്രി റിപ്പോർട് തേടിയിട്ടുണ്ട് .