ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കുറുപ്പ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തെ സംബന്ധിച്ച് പുതിയ വിശേഷമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയൊരുങ്ങുന്ന ചിത്രം കൂടിയാണിത്. 40 കോടിയിലധികം രൂപ മുതല്‍മുടക്കി എം സ്റ്റാര്‍ ഫിലിംസിന്റെയും വേയ്ഫാറര്‍ ഫിലിംസിന്റെയും ബാനറില്‍ നായകനായ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കേരളത്തിന്റെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറിപ്പിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകർക്കു സിനിമ കാണാൻ ആകാംഷയുണ്ട് .