മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തനായ എം ശിവശങ്കർ ഐ എ എസ്സിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു .അദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും .കള്ളപ്പണം വെളുപ്പിക്കൽ,ബിനാമി ഇടപാട് എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ് നടപടി .ആറുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് .കൂടുതൽ തെളിവുകൾ ശേഖരിക്കാനായി വിശദമായ ചോദ്യം ചെയ്യൽ തുടരും .ചാറ്റേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ ,സ്വപ്ന സുരേഷ് എന്നിവരുമായി വാട്ട്സ് ആപ്പ് ,ടെലിഗ്രാം എന്നിവയിലൂടെ നടത്തിയ ആശയവിനിമയമാണ് ശിവശങ്കറിനെ കുടുക്കിയത് .ഇരുവരുടെയും മൊഴികളും ശിവശങ്കറിന്റെ പങ്കിലേക്കു വിരൽചൂണ്ടി .ഡിജിറ്റൽ തെളിവുകളും സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരുകോടി രൂപയുടെ ഇടപാട് .പ്രസ്തുത ലോക്കർ സേവനം ആരംഭിക്കാൻ മുൻകൈയെടുത്തത് ശിവശങ്കർ തന്നെ .
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐ എ എസ് കുടുങ്ങിയത് പിണറായി വിജയനെയും ,മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കുന്നു .സോളാർ കേസ് പൊടി തട്ടിയെടുക്കാൻ വരും ദിവസങ്ങളിൽ ഭരണപക്ഷം നീങ്ങും .അതോടൊപ്പം ഇബ്രാഹിം കുഞ്ഞു ,എം സി കമറുദ്ദീൻ ,കെ എം ഷാജി എന്നിവർക്കെതിരെയുള്ള അന്വേഷണങ്ങളും കടുപ്പിക്കാനാണ് എൽ ഡി എഫ് നീക്കം .