പട്ന : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബീഹാർ നിയമസഭയുടെ മൺസൂൺ സെഷനിൽ തിങ്കളാഴ്ച ചേർന്ന യോഗം ശബ്ദമുഖരിതമായി . സുശാന്ത് സിംഗ് രജ്പുത്തിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് എല്ലാ പാർട്ടികളിലെയും എംഎൽഎമാർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര പോലീസ് കേസന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന പൊതുവികാരം സാമാജികർ പങ്കു വച്ചു.
ബീഹാർ പോലീസ് അന്വേഷണ സംഘത്തിന് മഹാരാഷ്ട്രയിൽ നേരിട്ട അപമാനം രാജ്യം മുഴുവനും കണ്ടതാണ്.മുംബൈ പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയിട്ടില്ല എന്നത് വ്യക്തമാണ് .
ഇക്കാര്യത്തിൽ ന്യായമായ അന്വേഷണം വേണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ആവശ്യപ്പെട്ടു.ആർ ജെ ഡി സി ബി ഐ ആവശ്യത്തെയും പിന്താങ്ങി .നേരത്തെ മുതൽ തന്നെ ആർ ജെ ഡി സുശാന്തിന്റെ കുടുംബത്തോടൊപ്പമുണ്ടെന്ന് തേജസ്വി പറഞ്ഞു .