മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക്കിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമായ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 34കാരനായ നടനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കുറച്ച് നാളുകളായി വിഷാദരോഗത്തിനടിമപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മിനിസ്‌ക്രീനിലൂടെയാണ് ഇദ്ദേഹം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2013-ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തി. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രം ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് ലൈഫ് എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പിന്നാലെ ആമിര്‍ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പികെയിലും പ്രധാന വേഷത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് അഭിനയിച്ചിരുന്നു. 2016-ല്‍ ആണ് ധോണിയുടെ ബയോപിക്ക് ചിത്രമായ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ സുശാന്ത്‌സിംഗ് രജ്പുത്ത് ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. സിനിമയില്‍ ധോണിയായുള്ള പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചത്. 2019-ല്‍ സുശാന്ത് അഭിനയിക്കാനിരുന്ന അഞ്ചോളം സിനിമകള്‍ മുടങ്ങിപ്പോയിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതേസമയം നടന്റെ മരണം അന്വേഷിക്കണമെന്ന വാദവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സംസ്‌ക്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണങ്ങള്‍ ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‌ക്കാരം.
സുശാന്തിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ .
സുശാന്തിന്റെ മരണത്തിൽ സുഹൃത്തുക്കളുടെ മൊഴിയെടുക്കും .നടി റിയ ചക്രവർത്തിയെയും നടൻ മഹേഷ് ഷെട്ടിയെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ .