ബാംഗ്ലൂരിൽ നിന്നും സ്വപ്നാ സുരേഷ് പിടിയിലായി .സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതിയായ സ്വപ്നയേയും നാലാം പ്രതി സന്ദീപും എൻ ഐ എ ഉദ്യോഗസ്ഥരുടെ കയ്യിലാണ് അകപ്പെട്ടത് .രണ്ടു ദിവസം കൊണ്ട് തന്നെ എൻ ഐ എ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്.എൻ ഐ എ വളരെ പെട്ടന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു മുൻപോട്ടു പോയതാണ് പ്രതികളെ സമ്മർദ്ദത്തിലാക്കിയത് .പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു .സ്വപ്നയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. നാളെ പുലർച്ചെ കൊച്ചിയിൽ എൻ ഐ എ ആസ്ഥാനത്ത് പ്രതികളെ എത്തിക്കും.

ഡിപ്ലോമാറ്റ് ചാനലിലൂടെ നടത്തിയ സ്വർണ്ണക്കടത്ത് കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിന്റെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് .മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലായി.ഇന്ന് ശിവശങ്കരന്റെ സെക്രെട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റ് കസ്റ്റംസ്
ഉദ്യോഗസ്ഥർ പരിശോധിച്ചു. സന്ദർശക രജിസ്റ്ററും പിടിച്ചെടുത്തു .കസ്റ്റംസ് അധികൃതർ അരുവിക്കരയുള്ള സന്ദീപിന്റെ വസതിയിൽ രാത്രി വൈകിയും തെളിവുകൾ ശേഖരിക്കുകയാണ് .