യു എ ഇ സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തിറങ്ങി .ശബ്ദസന്ദേശം വന്നതിന്റെ പേരിൽ പല വിധ ആവ്യൂഹങ്ങൾ പ്രചരിക്കാനും തുടങ്ങി .ശബ്ദം തന്റേതു തന്നെ എന്ന് സ്വപ്നയുടെ സ്ഥിതീകരണവുമുണ്ടായി .ജയിൽ വകുപ്പ് ഏതായാലും ഇത് സ്വപ്നയുടെ ശബ്ദമാണ് എന്നത് സ്ഥിതീകരിക്കുന്നില്ല .മുഖ്യമന്ത്രിയുടെ പേര് പറയാൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്നാണു സ്വപ്നയുടെ ശബ്ദ സന്ദേശത്തിന്റെ കാതൽ .എന്നാൽ ഈ നീക്കം ആസൂത്രിതമാണ് എന്നാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങൾ കരുതുന്നത് .ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതിക്ക് മുൻപാകെ അവതരിപ്പിച്ച പ്രധാന കാര്യം ഉന്നതരായ രാഷ്ട്രീയ നേതാക്കളെ കേസിൽ പെടുത്താൻ അന്വേഷണഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്ന വാദമാണ് .ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം സമാനമായ വിഷയമാണ് ഉയർത്തുന്നത് .വാർത്തകളിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാനുള്ള ശ്രമം നിറയുമ്പോൾ അത് ജുഡിഷ്യറിയിലും അതിന്റെതായ സ്വാധീനം ചൊലുത്തും എന്നതാണ് ഈ ശബ്ദരേഖ പുറത്തിറക്കിയവരുടെ ലക്‌ഷ്യം ശിവശങ്കറിന് ജാമ്യം ലഭിക്കാൻ അത് സഹായകമാകും എന്നതാണ് ഇത് ചമച്ചവരുടെ ഗൂഢലാക്ക് .
മുഖ്യമന്ത്രിയടക്കമുള്ള ഉന്നത രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്ന സർക്കാരിന്റെ വാദത്തിനു ബലം നൽകുന്നതാണ് പുറത്തു പ്രചരിക്കുന്ന സ്വപ്നയുടേതെന്നു കരുതപ്പെടുന്ന ശബ്ദരേഖ .ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ തന്നെയാണ് സി പി എം തീരുമാനം .
ഇ ഡി ചുമത്തിയ കള്ളപ്പണ കേസിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ് ശിവശങ്കർ. സെഷൻസ് കോടതി പരിഗണിച്ചു നിരാകരിച്ച അതെ ആവശ്യവുമായാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് .