തിരുവനന്തപുരത്ത് പട്ടത്തെ എ ബി സി മൊബൈൽ സ്റ്റോറിൽ മോഷണം.
തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ രണ്ട് പേർ ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്.ഒരു ലക്ഷത്തിനടുത്ത് വിലപിടിപ്പുള്ള മൊബൈൽ ആക്സസറികളാണ് മോഷണം പോയത്.
ലോക്ക്ഡൗൺ സമയമായതു കാരണം അൻപത് ദിവസത്തോളം കട പൂട്ടിയിടേണ്ടിവന്ന നഷ്ടം സഹിച്ചിരിക്കേയാണ് മോഷണം എന്നത് കനത്ത ആഘാതമായി എന്ന് കടയുടമ നയാബ് കുർഷിദ് പറഞ്ഞു.വിലയേറിയ ഫോണുകൾ എല്ലാദിവസവും കട പൂട്ടിക്കഴിഞ്ഞ് വീട്ടിലെത്തിച്ച് സൂക്ഷിക്കാറുള്ളതു കൊണ്ട് കൂടുതൽ നഷ്ടം ഒഴിവാക്കാനായി.
കടയിലെ സി സി ടി വി ദൃശ്യങ്ങളിൽ കുറ്റവാളികളിലൊരാളിന്റെ മുഖം വ്യക്തമായി കിട്ടിയിട്ടുണ്ട്. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക്ക് ഉദ്യോഗസ്ഥർ കടയിലെത്തി വിരലടയാളങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.