തിരുവനന്തപുരം : നഗരസഭയിലെ നാല് കൗൺസിലർമാർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നാണ് മേയറുടെ അഭ്യർത്ഥന.

നഗരസഭയിലെ കൗൺസിലർമാർക്കും, ജീവനക്കാർക്കുമായി നടത്തിയ കോവിഡ് പരിശോധനയിലാണ് നാല് കൗൺസിലർമാർക്ക് രോഗം സ്ഥിതീകരിച്ചത്.ഒരു ശുചീകരണ വിഭാഗം ജീവനക്കാരനും കോവിഡ് സ്ഥിതീകരിച്ചിരുന്നു.
തീരദേശത്തിന് പുറത്ത് നഗരത്തിൽ കോവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രദേശങ്ങളിലെ കൗൺസിലർമാർക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളതെന്നത് ഗുരുതരമായ സാഹചര്യമാണെന്നും മേയർ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച കൗൺസിലർമാരെ ചികിത്സാ കേന്ദ്രങ്ങളിലേക്കും,ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും, പരിശോധനകൾ വർധിപ്പിക്കുമെന്നും മേയർ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച ഒരാൾ സന്ദർശനം നടത്തിയതിനെ തുടർന്ന് നഗരസഭയുടെ ഉള്ളൂർ സോണൽ ഓഫീസ് അടച്ചിടാൻ തീരുമാനിച്ചതായും മേയർ പറഞ്ഞു.