ട്രഷറി തട്ടിപ്പ് സംവിധാനത്തിന്റെ വീഴ്ചയല്ല എന്ന വിശദീകരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് .ട്രഷറിയിൽ ഓഡിറ്റിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .സോഫ്റ്റ്വയറിലെ പിഴവാണ് തട്ടിപ്പിന് സഹായിച്ചത് .കൂടുതൽ ആളുകൾ തട്ടിപ്പിന് കൂട്ടുനിന്നോ എന്നും അന്വേഷിക്കുന്നുണ്ട് .വിഷയത്തിൽ ധനകാര്യവകുപ്പും സമാന്തരമായി അന്വേഷിക്കുന്നുണ്ട് .ധനവകുപ്പിലെ മൂന്നുപേരെയും നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററിൽ നിന്നും ഒരാളെയും ചേർത്ത് പ്രത്യേക സംഘത്തിനെ അഞ്ചു ദിവസത്തിനകം തട്ടിപ്പിനെ സംബന്ധിച്ച അന്വേഷണ റിപ്പോർട് നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ട് .
ഇപ്പോൾ ഒളിവിൽ കഴിയുന്ന തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാലിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് .അതിന്മേൽ ഇന്ന് ഉത്തരവിറങ്ങിയേക്കും .