നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് വിജയിച്ച് അധികാരത്തിലെത്തും .കോൺഗ്രസിനെ വിജയിപ്പിക്കുന്നത് ഈ മൂന്നു ഘടകങ്ങളാണ് .
ബി ജെ പി വോട്ടുകൾ ഇത്തവണ യു ഡി എഫിന് കിട്ടും.
ഇനിയുമൊരു പിണറായി മന്ത്രിസഭ ഉണ്ടാകുന്നത് കേരളത്തിലെ ബി ജെ പി വോട്ടർമാർ ഇഷ്ടപ്പെടുന്നില്ല .ബി ജെ പിക്ക് കാര്യമായ സാധ്യത ഇല്ല എന്ന് തോന്നുന്ന മണ്ഡലങ്ങളിൽ ബി ജെ പി ക്കു വോട്ടു ചെയ്തിരുന്നവർ ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പാക്കാൻ യു ഡി എഫിന് വോട്ടു ചെയ്യും .മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കോൺഗ്രെസ്സുകാരെക്കാൾ ബി ജെ പിക്കാർ വെറുക്കുന്നുണ്ട് .പ്രമുഖ ബി ജെ പി നേതാക്കൾ മത്സരിക്കുന്ന ചുരുക്കം ചില സീറ്റുകളിൽ ഒഴികെ മറ്റിടങ്ങളിൽ എല്ലാം തന്നെ ബി ജെ പി വോട്ടർമാർ കോൺഗ്രസിനെ തുണയ്ക്കും .
രാഹുൽ ഗാന്ധി
കേരളത്തിൽ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസിനും യു ഡി എഫിനും വേണ്ടി സജീവമായി ഇറങ്ങും .ഇപ്പോൾ തന്നെ അദ്ദേഹം യു ഡി എഫിനെ ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട് .രാഹുലിന്റെ സാന്നിധ്യം ഉയർത്തുന്ന ഓളം മറികടക്കാൻ തക്ക നിലയിലുള്ള ഒരു താരപ്രചാരകൻ ഇടതുപക്ഷത്തില്ല .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വൻവിജയത്തിനു പ്രധാനകാരണം രാഹുലിന്റെ സാന്നിധ്യം തന്നെയാണ്.ഇത്തവണയും രാഹുൽ പ്രചാരണ രംഗം അടക്കിവാഴും എന്നത് ഉറപ്പാണ് .
എ കെ ആന്റണി അഥവാ കോൺഗ്രസ്സ് ഹൈകമാൻഡ്.
ഗ്രൂപ്പ് താല്പര്യം വച്ച് കോൺഗ്രസ് നേതാക്കൾ തങ്ങളുടെ വിധേയരെ മത്സരിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ പല തിരഞ്ഞെടുപ്പ് തോൽവികൾക്കും കാരണം .ഇത്തവണ ജയസാധ്യതയുള്ള മികച്ച സ്ഥാനാർത്ഥികളെ ഗ്രൂപ്പ് നോക്കാതെ കോൺഗ്രസ് ഉറപ്പുവരുത്തും .കോൺഗ്രസ്സ് ഹൈകമാൻഡ് എന്ന വാക്കിന് പര്യായം തന്നെയാണ് എ കെ ആന്റണി എന്ന നേതാവ്. അന്തിമ സ്ഥാനാർഥിപട്ടിക കോൺഗ്രസ്സ് അധ്യക്ഷ അംഗീകരിക്കുന്നത് എ കെ ആന്റണിയുടെ അഭിപ്രായങ്ങൾ മാനിച്ചു തന്നെയാകും എന്നത് കോൺഗ്രസിനും യു ഡി എഫിനും ഗുണം ചെയ്യും .തദ്ദേശ തിരഞ്ഞെടുപ്പിലെ മാനംകെട്ട തോൽവി കാരണം കേരളത്തിലെ ഗ്രൂപ്പ് നേതാക്കന്മാർ തല്ക്കാലം തലപൊക്കാൻ സാധ്യതയില്ല .മികച്ച സ്ഥാനാർഥിനിർണ്ണയം വിജയത്തിന് എത്രത്തോളം ആവശ്യമാണ് എന്നതിൽ നേതാക്കൾക്ക് എതിരഭിപ്രായമില്ല താനും .
ഈ മൂന്നു ഘടകങ്ങളാണ് കോൺഗ്രസിനെയും യു ഡി എഫിനെയും ഇത്തവണ അധികാരത്തിലെത്തിക്കാൻ പോകുന്നത് .ഈ മൂന്നു ഘടകങ്ങളുടെ സാധ്യതകളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് സാധിക്കില്ല എന്നിടത്താണ് ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുൻതൂക്കം കിട്ടാൻപോകുന്നത് .