വയനാട്ടിൽ പടിഞ്ഞാറത്തറക്കടുത്തുള്ള മലനിരകൾക്കു സമീപം വാളാരംകുന്നിൽ ആണ് ഏറ്റുമുട്ടൽ നടന്നത് .മേഖലയിൽ മാവോയിസ്റ് സാന്നിധ്യം കുറച്ചു കാലമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു .നിലമ്പൂർ വനത്തിലും വയനാട്ടിലും നേരത്തെ തന്നെ മാവോയിസ്റ് സാന്നിധ്യം റിപ്പോർട് ചെയ്യപ്പെട്ടിരുന്നു . സായുധരായ മാവോയിസ്റ്റുകളുമായി തണ്ടർബോൾട്ട് സംഘമാണ് ഏറ്റുമുട്ടിയത് .വെടിവയ്പ്പിൽ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു .എല്ലാ മാവോയിസ്റ്റ് വേട്ടയിലെയും പോലെ ഇപ്പോഴും ലഘുലേഖകളും തോക്കും കണ്ടെത്തിയിട്ടുണ്ട് .കാഴ്ച്ചയിൽ മുപ്പതു വയസ്സ് കഴിഞ്ഞ യുവാവാണ് മരണപ്പെട്ടത് .
ബാണാസുര മേഖലയിലെ ആദിവാസി ജനങ്ങൾ തങ്ങൾ നേരിടുന്ന അവഗണനയിൽ സർക്കാരിനോട് അമർഷമുള്ളവരാണ് .അതിനാൽ തന്നെ മാവോയിസ്റ്റുകൾക്ക് ഈ മേഖലയിൽ ജനപിന്തുണയുണ്ട് .ലഭ്യമാകുന്ന വിവരമനുസരിച്ചു പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നു .