അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാചിലവ് നൽകാനുള്ള കോൺഗ്രസ്സ് ശ്രമങ്ങൾ സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ കലക്ടർമാർ നിരാകരിച്ചത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.

AICC  പ്രസിഡന്റ്  ശ്രീമതി സോണിയാഗാന്ധി  ഇന്ത്യ ഒട്ടാകെയുള്ള  അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്കെത്തിക്കാനുള്ള ട്രെയിൻ ടിക്കറ്റ് ചിലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും ഒന്ന് രണ്ട്‌ മന്ത്രിമാരും   കോൺഗ്രസിന്റെ തീരുമാനത്തെ താറടിച്ചു കാണിക്കുകയും ആക്ഷേപിക്കുകയും ചെയ്യുകയാണ് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ റ്റി ശരത് ചന്ദ്ര പ്രസാദ് ആരോപിച്ചു.

സോണിയാഗാന്ധിയുടെ പ്രഖ്യാപനത്തെ തുടർന്ന് KPCC പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചതനുസരിച്ച് ആലപ്പുഴ എറണാകുളം DCC പ്രസിഡന്റുമാർ 10 ലക്ഷം രൂപവീതം ജില്ലാ കളക്ടർമാരെ ഏൽപ്പിക്കാൻ ചെന്നപ്പോൾ മുഖ്യമന്ത്രി പറയാതെ രൂപ വാങ്ങിക്കില്ല   എന്നാണ് കളക്ടർമാർ പറഞ്ഞത് .

ഇത് രാഷ്ട്രീയ പ്രേരിതമാണ്.  എന്നും വൈകിട്ട് കുടുക്ക പൊട്ടിച്ച് 50 രൂപ വരെ കിട്ടിയതിന്റെ കണക്കു പറയുന്ന മുഖ്യമന്ത്രി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് പാർട്ടി നൽകുന്ന ട്രെയിൻ ടിക്കറ്റിന്റെ  ചെലവ് സ്വീകരിക്കാത്തത് രാഷ്ട്രീയ തറക്കളിയാണ്.
ഇതിനെയാണ് അസൂയയും കുശുമ്പും എന്ന് പറയുന്നത് “.ശരത് പറഞ്ഞു.