ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകൾക്ക് തിരിച്ചെത്താൻ അവസരമൊരുങ്ങി.അന്യ സംസ്ഥാന തൊഴിലാളികളുമായി ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും.ഒറീസ്സയിൽ പോകേണ്ടവരെയാണ് കൊണ്ടുപോകുന്നത് .പുറപ്പെട്ടു കഴിഞ്ഞാൽ ട്രെയിൻ ഭുവനേശ്വറിൽ മാത്രമേ നിർത്തുകയുള്ളു .

വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളുമടക്കം നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളിൽ തുടരുന്നത് .ട്രെയിൻ ഗതാഗതത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയതാണ് ആളുകളുടെ തിരിച്ചു വരവിനു കളമൊരുക്കുന്നത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്നത് ആരോഗ്യ പ്രവർത്തകർക്ക് ജോലിഭാരം ഇരട്ടിക്കും.ഏറ്റവും കൂടുതൽ കേരളീയർ തിരിച്ചുവരാനൊരുങ്ങുന്നതു കർണാടകയിൽ നിന്നാണെന്നാണ് സൂചന .അവിടെ നിന്നും തിരിച്ചു വരാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് നാല്പത്തിനായിരത്തിലേറെ ആളുകളാണ്.