കൊൽക്കത്ത:രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ ആണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് (ടിഎംസി ) വിട്ടത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ വിവിധ നേതാക്കാൾ പാർട്ടിയിൽ നിന്ന് പുറത്തു പോയിരുന്നു.                പാർട്ടി വിട്ട ഒട്ടുമിക്കവരും ബിജെപിയിൽ ചേർന്നിരുന്നു. ദീപക് ഹൽദാറും ബി ജെ പിയിൽ ചേരുമെന്നാണ് സൂചന. തന്നെ ജോലിയെടുക്കാൻ സമ്മതിക്കാത്തതു കൊണ്ടാണ് ടി എം സി വിടുന്നതെന്നാണ് ദീപക് ഹൽദാർ പറഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് പാർട്ടി വിട്ടത് എന്നാണ് ടി എം സി പായുന്നത്. സീറ്റ് കിട്ടാത്ത കാരണത്താൽ പാർട്ടി വിട്ടവരെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു.

വിഷ്ണു ഗോപാൽ ടി.വി