തിരുവനന്തപുരം : കോവിഡ് മഹാമാരി ഒതുങ്ങുന്നില്ല .തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം .സമൂഹവ്യാപന സാധ്യതയാണ് തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾക്ക് കാരണം .നഗരത്തിൽപ്പെട്ട മണക്കാട് ,ആറ്റുകാൽ ,കാലടി തുടങ്ങിയ സ്ഥലങ്ങൾ കോണ്ടയ്ന്മെന്റ്  സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് .തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് മൂലം മരണപ്പെട്ട  ജീവനക്കാരൻ  നിരവധിയാളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട് .അയാൾക്ക്‌ രോഗം എങ്ങനെ വന്നു എന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല  താനും .പത്തു ദിവസത്തേക്ക് കർശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്ത് ഏർപ്പെടുത്തുന്നത് . ചാല മാർക്കറ്റിൽ പകുതി കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാനാണ് നീക്കം .മാളുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകും എന്നറിയുന്നു .തിരുവനന്തപുരത്ത് ഇന്ന്  നാലുപേർക്ക് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നു .കുറെയധികം സർക്കാരാഫീസുകൾ തിരുവനന്തപുരത്തു പ്രവർത്തിക്കുന്നതിനാൽ നഗരത്തിൽ സാമാന്യം  നല്ല തിരക്കുണ്ട് .ചാല,പാളയം പോലെയുള്ള മാർക്കറ്റുകളിൽ സാമാന്യം ഭേദപ്പെട്ട തിരക്ക് എല്ലാദിവസവും സാധാരണ പോലെ തന്നെയുണ്ട് .