മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്ന ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണങ്ങൾ വീണ്ടും ആവർത്തിച്ചു .നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണ്ണ കടത്തു കേസിൽ വിവാദ ബാഗേജ് വിട്ടുകിട്ടാൻ പതിനാറു തവണ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കാളുകൾ വിളിച്ചിരുന്നു എന്നാണു സുരേന്ദ്രൻ ആരോപിക്കുന്നത് .
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ സ്വർണക്കടത്തു സംഘം ബാഗേജ് വിട്ടുകിട്ടാൻ സമീപിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത് .എന്നാൽ ഒരു കള്ളക്കടത്തു വിവരം അറിഞ്ഞിട്ടും അത് മനഃപൂർവ്വം ശിവശങ്കരൻ മറച്ചു വച്ചതു ഗുരുതരമായ അനാസ്ഥയും തെറ്റുമാണെന്നു കാണാം .