കൊച്ചിയിൽ എൻ ഐ എ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ .നേരത്തെ തന്നെ ശിവശങ്കറാണ് ക്ളീൻ ചിറ്റ് നൽകിയിട്ടില്ല എന്നതാണ് ലഭ്യമായ വിവരം .സ്വപ്നാ സുരേഷിന്റെയും സരിത്തിന്റെയും ലാപ്ടോപ്പ് ,മൊബൈൽ ഫോൺ എന്നിവയിൽ ഉണ്ടായിരുന്നതും മായ്ക്കപ്പെട്ടിരുന്നതുമായ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്ത ശേഷം കൂടുതൽ ആധികാരികതയോടെയാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ .ഇന്ന് പതിനൊന്നു മണിക്ക് കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്തു ചോദ്യം ചെയ്യലിനായി എത്താൻ നോട്ടീസ് നൽകിയിരുന്നു.
യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്തു കേസിൽ എം ശിവശങ്കരനെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നു .
നേരത്തെ സ്വപ്ന പറഞ്ഞത് പലതും കളവാണ് എന്ന് എൻ ഐ എ കണ്ടെത്തിയതായി സൂചനയുണ്ട് .സ്വപ്നയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ നേടിയെടുത്താണ് എൻ ഐ എ ഇക്കുറി ചോദ്യം ചെയ്യൽ നടത്തുന്നത് .