“ഉച്ചവണ്ടി” യുവാക്കളുടെ സ്റ്റാർട്ടപ്പ് സംരംഭം, സൂപ്പർഹിറ്റ്.

പാചകത്തിലും വിതരണത്തിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് "ഉച്ചവണ്ടി" പ്രവർത്തിക്കുന്നത് .

എറണാകുളം:കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഹോട്ടലിൽ പോയിരുന്നു കഴിക്കുന്നത് അത്ര സുരക്ഷിതമല്ല .ലോക്ക് ഡൗൺ, കോവിഡ് ഭീതി എന്നിവ കൂടാതെ  സാമ്പത്തിക പ്രതിസന്ധിയും ജനജീവിതത്തെ സാരമായി ബാധിച്ചു .ഗുണനിലവാരമുള്ള ഭക്ഷണം ന്യായമായ വിലയ്ക്ക് ആവശ്യമുള്ള സ്ഥലത്തു എത്തിച്ചുകൊടുക്കുന്ന സംരംഭമായ “ഉച്ചവണ്ടി”യുടെ ആരംഭം അവിടെനിന്നായിരുന്നു .
സാംസങിന്റെ  റീജിയണൽ ഡിസ്ട്രിബ്യുഷൻ ഹെഡ് ആയിരുന്ന സജീഷ് ജോസാണ് ‘ഉച്ചവണ്ടി’സംരംഭത്തിന്റെ അമരക്കാരൻ .വാഴയിലയിൽ പൊതിഞ്ഞു വരുന്ന ഊണ് വ്യത്യസ്തമാകുന്നത് പാക്കിങ്ങിൽ മാത്രമല്ല, രാസവസ്തുക്കൾ നിറഞ്ഞ കീടനാശനികൾ ഉപയോഗിക്കാത്ത കാർഷിക വിളകളാണ് ഉച്ചവണ്ടി ടീം  പാചകത്തിനായി ഉപയോഗിക്കുന്നത് . ഉപയോഗിക്കുന്ന വെളിച്ചെണ്ണ ആട്ടിയെടുക്കുന്നതും ‘ഉച്ചവണ്ടി ‘ജീവനക്കാരുടെ മേൽനോട്ടത്തിലാണ് .
ഓഫീസ്  ജീവനക്കാരാണ് “ഉച്ചവണ്ടിയുടെ ” പ്രധാന ഉപഭോക്താക്കൾ .ആദ്യഘട്ടമായി എറണാകുളത്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പദ്ധതി ഒന്നാം ഘട്ടത്തിൽ തന്നെ  ജില്ലയിലാകെ വ്യാപിക്കാനാണ് അണിയറ പ്രവർത്തകർ  ഉദ്ദേശിക്കുന്നത് .

ചെറുതും വലുതുമായ നാൽപ്പതിലേറെ ഓഫീസുകളിൽ ഇപ്പോൾ  ഉച്ചവണ്ടിയുടെ ഭക്ഷണമെത്തിക്കുന്നുണ്ട് .വില വർദ്ധിപ്പിക്കാതെ ഗുണനിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിരവധിപ്പേർക്കു തൊഴിലും നൽകുകയാണ് “ഉച്ചവണ്ടി” .