കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ യു എൻ ആദരിച്ചു എന്ന് സൈബർ സഖാക്കളും അതല്ല പി ആർ ഇടപെടൽ വഴി വെറുമൊരു വെബ്ബിനാർ മീറ്റിങ്ങിൽ പങ്കെടുത്തു എന്നത് മാത്രമാണ് സത്യമെന്നു രാഷ്ട്രീയ എതിരാളികളും പ്രചാരണം കൊഴുപ്പിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അത്രയെ കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അവകാശപ്പെടുന്നുള്ളു .എന്നാൽ സി പി എമ്മിന്റെ സൈബർ പോരാളികൾ വഴി വലിയൊരു അംഗീകാരമായും, ആദരിക്കപ്പെട്ടതായും പ്രചരിപ്പിക്കുന്നത് ബോധപൂർവ്വമാണ് .
യു എന്നിന്റെ സൈറ്റിലെ പോസ്റ്റർ കേരളത്തിൽ സഖാക്കൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുമായി യാതൊരു ബന്ധവുമില്ല .