കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജ് ആണ് ചരിത്രനായകാനായെത്തുന്നത്. മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ധീരനായകനായിരുന്നു വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി. മലയാളരാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ ചരിത്രമാണ് സിനിമയിലൂടെ പരാമര്‍ശിക്കുക. ഇന്ത്യന്‍ സ്വതന്ത്യ സമരചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടാണ് 1921-ലെ മലബാര്‍ വിപ്ലവം. ഈ വിപ്ലവത്തിന്റെ നൂറാം വര്‍ഷമായ 2021-ല്‍ ഷൂട്ടിംഗ് ആരഭിക്കുമെന്നാണ് ആഷിഖ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിനു പിന്നാല ഈ സിനിമയ്‌ക്കെതിരെ രൂക്ഷമായ സൈബറാക്രമണമാണുണ്ടായിരിക്കുന്നത്. നടന്‍ പൃഥിരാജിനെതിരെയും ആഷിഖിനെതിരെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെ പി ടി കുഞ്ഞുമുഹമ്മദ് അടക്കം മൂന്ന് പേര്‍ കൂടി വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിതം സിനിമയാക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആഷിഖ് ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മലബാര്‍ വിപ്ലവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സാധാരണക്കാരായ ജനങ്ങള്‍ ചെയ്ത യുദ്ധമാണ്. ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ അത് ബ്രിട്ടീഷുകാരെ മാത്രമായിരിക്കുമെന്നും ആഷിഖ് അഭിപ്രായപ്പെട്ടു. സംവിധായകരായ എം.എ നിഷാദ്, അരുണ്‍ ഗോപി, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ സംവിധായകരും നിരവധി താരങ്ങളുമുള്‍പ്പെടെ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.