മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നേരിടാനിറങ്ങിയ സി പി എം സെക്രട്ടറി കോടിയേരിയെ കണക്കിന് പരിഹസിച്ച് വി ഡി സതീശൻ എംഎല്‍എ രംഗത്തെത്തി.

അവിശ്വാസ പ്രമേയ ചർച്ചയിൽ മന്ത്രിമാരുടെ പ്രസംഗങ്ങൾ കേട്ട് വോട്ടെടുപ്പിൽ പങ്കെടുത്തു വേണം യു ഡി എഫ് എം എൽ എ മാർ പോകേണ്ടതെന്ന് കോടിയേരി.
എന്തായാലും യുഡിഎഫിന്റെ ഫ്ലോർ മാനേജ്മെൻറ് എ കെ ജി സെന്ററിലിരുന്ന് കോടിയേരി തീരുമാനിക്കണ്ട. അതിനൊക്കെ യോഗ്യതയുള്ള പരിണതപ്രജ്ഞരായ നേതാക്കൾ യു ഡി എഫിലുണ്ട്. അവരു നോക്കിക്കൊള്ളും.

കോടിയേരി ആദ്യം ചീഞ്ഞുനാറുന്ന ഈ അഴിമതിയൊക്കെ പിണറായി പ്പേടി കൂടാതെ പാർട്ടിയിൽ ഒന്ന് ചർച്ച ചെയ്യണം !!! എന്ന പരിഹാസവും സതീശൻ നടത്തി.