വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ നാലു പ്രതികളുടെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തി .എല്ലാ പ്രതികളും കോൺഗ്രസ്സുകാരാണ് . വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് ,കലിങ്കിൻമുഖം ഹക്ക് മുഹമ്മദ് എന്നീ ഡി വൈ എഫ് ഐ യുണിറ്റ് തല നേതാക്കളാണ് കൊല്ലപ്പെട്ടത് . കൊലപാതകത്തിലെ പ്രതികൾ കോൺഗ്രസ്സുകാരാണ് ,കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ ഗൂഢാലോചന ,പിന്തുണ എന്നിവയൊക്കെ ഈ കൃത്യത്തിനുണ്ട് എന്ന നിലയിലാണ് സി പി എം ആരോപണം .

അക്രമത്തിനു പിന്നിൽ കോൺഗ്രസ്സ് നേതൃത്വമല്ല എന്നവർത്തിച്ചു കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി .കോൺഗ്രസ്സ് നേതാക്കളുടെ വീടുകളും പാർട്ടി ഓഫീസുകളും സംസ്ഥാനവ്യാപകമായി ആക്രമിക്കപ്പെട്ടു .
പ്രാദേശികമായ പ്രവർത്തകരുടെ വൈകാരികമായ സമീപനം മനസ്സിലാക്കാം പക്ഷെ സംസ്ഥാനവ്യാപകമായി ആസൂത്രിതമായ ആക്രമണം സി പി എം സംസ്ഥാന നേതാക്കളുടെ തീരുമാനപ്രകാരമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു .
രണ്ടു ഗ്യാങ്ങുകൾ തമ്മിലുള്ള പകയാണ് കൊലപാതക കാരണം എന്നാണു കോൺഗ്രസ് ഭാഷ്യം .പ്രതികൾ കോൺഗ്രസ്സുകാരാണെങ്കിലും പാർട്ടിക്ക് ഇതിൽ പങ്കില്ല എന്നും കോൺഗ്രസ് പറയുന്നു .