ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്‌സേതുപതി നായകനാവും. ചിത്രം സംവിധാനം ചെയ്യുന്നത് സ്രീപതിയാണ്. മുരളീധരന്റെ ബൗളിങ് ആക്ഷനടക്കമുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 2020-ല്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം കോവിഡ്- 19 മൂലം നീണ്ടുപോകുകയായിരുന്നു. ചിത്രത്തിനു വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്. മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. അദ്ദേഹം സിനിമയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ പേര് 800 ആണെന്നടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്ററില്‍ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌പോര്‍ട്‌സ് ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സ്, ഡര്‍മോഷന്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ്. ക്രിക്കറ്റ് പ്രേമികളും, സിനിമാ പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.