അഭിനയത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന് പാര്‍ട്ടി എന്ന സിനിമയിലൂടെ സംവിധായകരംഗത്തും ചുവട് വയ്ക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച വിനായകന് തന്റേതായ അഭിനയശൈലി കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് വിനായകന് അഭിനയിച്ചിരുന്നത്. അഭിനയത്തിനു പുറമെ സംഗീത സംവിധായകനായും വിനായകന് തിളങ്ങിയിരുന്നു. വിനായന് സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ ആഷിഖ്അബു അറിയിച്ചു.
1995-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വിനായകന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം വിനായകന് ലഭിച്ചത്. ചിത്രത്തിലെ നടന്റെ ഗംഗയെന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.