പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന അദ്ദേഹത്തിന്റെ അച്ഛന്റെ ആവശ്യത്തെ തുടന്നാണ് സർക്കാർ സി ബി ഐയോട് കേസന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
ഇപ്പോൾ ബാലഭാസ്കറുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് സി ബി ഐ . കലാഭവൻ സോബി പറഞ്ഞത് കളവാണെന്ന് നുണപരിശോധനയിൽ തെളിഞ്ഞു .അപകട സമയത്ത് കള്ളക്കടത്തു സംഘങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണു സോബി അവകാശപ്പെട്ടിരുന്നത് . സോബി പലപ്പോഴും നുണപരിശോധനയിൽ സഹകരിച്ചിരുന്നില്ല .അപകട സമയത്തു വാഹനമോടിച്ചിരുന്നത് ബാലഭാസ്കറാണ് എന്ന ഡ്രൈവർ അർജ്ജുന്റെ അവകാശവാദം ശരിയല്ല എന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട് .
സി ബി ഐ നടത്തിയ നുണ പരിശോധനയിൽ പുതുതായി ഒന്നും കണ്ടെത്തിയില്ല .ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തിൽ തന്നെയാണ് സംഭവിച്ചതെന്നാണ് സി ബി ഐയുടെയും കണ്ടെത്തൽ .