തുപ്പറിവാളന്‍ 2 വില്‍ നിന്ന് സംവിധായകന് മിഷ്കിന് പുറത്തുപോയ സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍താരം വിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പൂര്‍ത്തിയാകുന്നതിനു മുമ്പേ മിഷ്കിന് പുറത്ത് പോയത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ വിശാല്‍ പറയുന്നത്. ഇതൊക്കെ തുറന്നു പറയുന്നതിന് കാരണം ആരുടെയും പ്രതിഛായ മോശമാക്കുവാന്‍ വേണ്ടിയല്ലെന്നും ഇനിയും ആര്‍ക്കും തന്റെ അവസ്ഥയുണ്ടാകാതിരിക്കാന് വേണ്ടിയാണ്. അനാവശ്യമായ കാരണം പറഞ്ഞാണ് അദ്ദേഹം ഈ സിനിമയില്‍ നിന്ന് പിന്മാറിയത്, അത് അടിസ്ഥാനരഹിതമാണ്. യു.കെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിനു ശേഷം മിഷ്കിന് ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിംഗ്. 15 ലക്ഷം രൂപയാണ് ഓരോ ദിവസവം മുടക്കിയത്. മുഴുവന്‍ സമയം ചിത്രീകരിക്കുവാനും, വിദേശത്തെ ഷൂട്ടിംഗ് എത്രയും വേഗം തീര്‍ക്കുവാനുമുള്ള ഞങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നീട് മിഷ്കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായെങ്കിലും ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ 5 കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്കിന് ആവശ്യപ്പെട്ടു. എന്നാല്‍ വിശാല്‍ അത് അംഗീകരിച്ചില്ല. നിലവില്‍ ഈ ചിത്രത്തിന്റെ സംവിധാനം വിശാല്‍ ഏറ്റെടുത്തിരിക്കുകയാണ്. വിശാലിനെ നായകനാക്കി മിഷ്കിന് 2017-ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2.