താനൂർ സ്വദേശി അൽ അമീൻ പോലീസ് പിടിയിൽ. സംഭവം നടന്നിട്ടു രണ്ടു വർഷത്തിന് ശേഷമാണു അറസ്റ്റ് .സംഘം ചേർന്ന് കവർച്ച ,വർഗ്ഗീയ ചേരിതിരിവ് സമൂഹത്തിലുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത് .സമൂഹ മാധ്യമമായ വാട്സ്ആപ്പിലൂടെ ഹർത്താലിനാഹ്വാനം ചെയ്താണ് കവർച്ചയ്ക്ക് പദ്ധതിയിട്ടത് ,ഇതിനായി നടത്തിയ ഗൂഢാലോചനയ്ക്കും കേസുണ്ട് . രണ്ടു വർഷമായി പ്രതി ഒളിവിലായിരുന്നു .