കുന്നത്ത് നാട് സീറ്റിൽ ട്വന്റി 20ക്ക് വിജയ സാധ്യതയുണ്ടെന്നും മുന്നണിയുമായ് ധാരണയായാലും ട്വന്റി 20 സ്ഥാനാർഥി തന്നെയാണ് മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീണ്ടുമാവർത്തിക്കുകയാണ് ട്വന്റി 20. യു ഡി എഫ് നേതാക്കൾ മുന്നണി ധാരണ ചർച്ചയ്ക്കായി എത്തിയിരുന്നെന്നും, ഉയർന്ന യോഗ്യതയുള്ള ആളുകളെ ആയിരിക്കും ട്വൻറി20 സ്ഥാനാർത്ഥികളായി പരിഗണിക്കുകയെന്നും പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായ സാബു എം.ജേക്കബ് അറിയിച്ചു.
-വിഷ്ണു ഗോപാൽ ടി.വി