കോവിഡ് പടർന്നുപിടിക്കുന്നത് സമരക്കാരുടെ ഒത്തുചേരൽ കാരണമാണ് എന്ന സർക്കാർ പ്രചാരണം തിരിച്ചടിയാകും എന്ന് ഭയന്ന് യു ഡി എഫ് സമരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു . മതിയായ കൂടിയാലോചനയില്ലാതെ സമര രംഗത്ത് നിന്നും പിൻവലിഞ്ഞതിനെതിരെ കെ മുരളീധരൻ വിമർശനമുയർത്തിയിരുന്നു.
ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ സമര രംഗത്ത് നിന്നും കോൺഗ്രസ്സും യുഡിഎഫും പിൻവാങ്ങിയതിനെ ഇടതുപക്ഷവുമായുള്ള ഒത്തുകളിയെന്നു വിശേഷിപ്പിച്ചതോടെ കോൺഗ്രസ് നേതൃത്വം ആകെ വലഞ്ഞു. തുടർന്ന് യു ഡി എഫ് സമരത്തിൽ നിന്നും പിൻവാങ്ങി എന്ന് തീരുമാനിച്ചിട്ടില്ല എന്നതാണ് പുതിയ ഭാഷ്യം .ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സർക്കാരിന്റെ നിരോധനാജ്ഞാ നിയമങ്ങൾ എന്നിവയുമനുസരിച്ച് സമരം തുടരും എന്നതാണ് ഒടുവിലത്തെ തീരുമാനം .
സമരം ആളിപ്പടർന്ന സന്ദർഭത്തിൽ വിഷയത്തിൽ ഒരു തീരുമാനവുമുണ്ടാകാതെ സമരം അവസാനിപ്പിച്ചതിൽ പ്രവർത്തകർ കടുത്ത നിരാശയിലാണ് . സമരമുപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് .മതിയായ വീണ്ടു വിചാരമില്ലാതെ എടുത്ത തീരുമാനം വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചതിലൂടെ ശരിയാകുമോ എന്ന് കാത്തിരുന്നു കാണാം .
സർക്കാരിനെതിരെ സമരം തുടരും എന്ന് യു ഡി എഫ് .
സംഘടനാപരമായി പല ദൗർബല്യങ്ങൾ ഉണ്ടെങ്കിലും തങ്ങൾക്കു കഴിയും പോലെ കോൺഗ്രസ് പോഷക സംഘടനകൾ ,യൂത്ത് ലീഗ് എന്നീ സംഘടനകൾ ശക്തമായ സമരം നടത്തി സർക്കാരിനെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ചു .എന്നാൽ പടിക്കൽ കാലമിട്ടുടയ്ക്കുന്ന പണി നേതാക്കൾ ചെയ്തതിന്റെ അമ്പരപ്പ് പ്രവർത്തകർക്കിനിയും മാറിയിട്ടില്ല .