തിരുവനന്തപുരം:അച്ഛനമ്മമാര്‍ക്ക് അവസാനമായി ആ കുഞ്ഞു മാലാഖയെ കാണാനായില്ല.ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു.ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം.അച്ഛനമ്മമാരെ കാണിച്ച ശേഷം കുഞ്ഞിനെ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം.എന്നാല്‍ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞ് ജനിക്കുന്നത്.
ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.ഇന്നലെ ബോധം തെളിഞ്ഞപ്പോള്‍ ലക്ഷ്മി മകളെ തിരക്കിയതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.ഇരുവരും ഇപ്പോഴും വെന്റിലേറ്ററാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.